
- Advertisement -
ഇന്ത്യയില്‍ നിദാഹസ് ട്രോഫിയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ ജിയോ ടിവി സ്വന്തമാക്കി. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് ലൈവ്, പുന സംപ്രേക്ഷണം, ഹൈലൈറ്റ്സ് പാക്കേജ് എന്നിങ്ങനെ വിവിധ പരിപാടികളാണ് ജിയോ ടിവി ആസൂത്രണം ചെയ്തിരിക്കുന്നത്. ജിയോ ടിവിയിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കായി മത്സരങ്ങള്‍ എത്തിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ശ്രീലങ്ക ക്രിക്കറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെറോം ജയരത്നേ അഭിപ്രായപ്പെട്ടത്.
മാര്‍ച്ച് 6 മുതല്‍ 18 വരെ കൊളംബോയിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement