നിക്കോള്‍സിനു ശതകം, 427/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്

ഈഡന്‍ പാര്‍ക്കില്‍ മഴ മാറി നിന്നപ്പോള്‍ ശതകം നേടി ന്യൂസിലാണ്ട് മധ്യനിര ബാറ്റ്സ്മാന്‍ ഹെന്‍റി നിക്കോള്‍സ്. താരത്തിന്റെ 145 റണ്‍സിന്റെ ബലത്തില്‍ നാലാം ദിവസം 427/8 എന്ന നിലയില്‍ ന്യൂസിലാണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മത്സരത്തില്‍ 369 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 58 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ന്യൂസിലാണ്ടിനു വേണ്ടി കെയിന്‍ വില്യംസണ്‍(102) ശതകം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂലാന്‍ഡ്സ് വിവാദം, ഓസ്ട്രേലിയന്‍ ബോര്‍ഡ് അന്വേഷണത്തിനു ഉത്തരവിട്ടു
Next articleകേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ഇന്ന് മൂന്നാം അങ്കം