കടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം കിട്ടിയാൽ സന്തോഷവാന്‍ – ടിം സൗത്തി

കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം കിട്ടിയാൽ അത് വളരെ സന്തോഷകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ലോക കിരീടം നേടിയ ന്യൂസിലാണ്ട് താരം ടിം സൗത്തി. ന്യൂസിലാണ്ടിന് വേണ്ടത്ര ടെസ്റ്റ് മത്സരങ്ങള്‍ കിട്ടുന്നുണ്ടോ എന്ന സംശയം തനിക്കുണ്ടെന്നും അതിൽ കൂടുതൽ മാറ്റം വരേണ്ടതുണ്ടെന്നും ടിം സൗത്തി പറഞ്ഞു.

2019-21 കാലഘട്ടത്തിൽ ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ ടീമാണ് ന്യൂസിലാണ്ട്. ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ 11 ടെസ്റ്റ് കളിച്ചപ്പോള്‍ ബംഗ്ലാദേശാണ് ഏറ്റവും കുറവ് ടെസ്റ്റ് കളിച്ച ടീം. വെറും 7 ടെസ്റ്റാണ് ടീം കളിച്ചത്. ഇംഗ്ലണ്ട് 21 ടെസ്റ്റും ഇന്ത്യ 17 ടെസ്റ്റുമാണ് കളിച്ചിട്ടുള്ളത്.

ന്യൂസിലാണ്ടിന്റെ കൂടുതൽ മത്സരങ്ങളും രണ്ട് ടെസ്റ്റുകളുടെ പരമ്പരയായിരുന്നുവെന്നും അതിൽ മാറ്റം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ടിം സൗത്തി വ്യക്തമാക്കി.

Exit mobile version