
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ററിം കോച്ചായി നിലവിലെ ഫീൽഡിങ് കോച്ചായ നിക് പോതസിനെ നിയമിച്ചു. മുഖ്യ പരിശീലകനായിരുന്ന ഗ്രഹാം ഫോഡിന്റെ കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചതോടെ, പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നത് വരെ നിക് പോതസിനെ കോച്ചായി നിയമിച്ചത്.
ദക്ഷിണാഫ്രിയ്ക്കയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്സ്മാനായിരുന്ന നിക് പോതസ് സിംബാവേ, ഇന്ത്യ ടീമുകൾക്കെതിരെയുള്ള പരമ്പരകൾ കഴിയുന്നതുവരെയായിരിക്കും പരിശീലക വേഷം അണിയുക. ഈ പരമ്പരകളിലെ പോതസിന്റെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും മുഴുവൻ സമയ പരിശീലകനായി നിയമിക്കാണോ എന്ന തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കൈക്കൊള്ളുക. കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിക് പോതസ് ഫീൽഡിങ് കോച്ചായി ശ്രീലങ്കൻ ടീമിന്റെ കൂടെയുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ശ്രീലങ്കയെ ശക്തരായ ഇന്ത്യൻ ടീമിനെതിരെയുള്ള പരമ്പരക്കായി ഒരുക്കിയെടുക്കുക എന്ന കടമ്പയാണ് പോതസിന് മുന്നിലുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial