Nicpothas

നിക് പോത്താസ് ബംഗ്ലാദേശ് കോച്ചിംഗ് സംഘത്തിലേക്ക്

ബംഗ്ലാദേശ് ടീമിന്റെ സഹ പരിശീലകനായി നിക് പോത്താസിനെ നിയമിച്ചതായി അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് വര്‍ഷത്തേക്കാണ് ഇദ്ദേഹവുമായി ബോര്‍ഡ് കരാറിലെത്തിയിരിക്കുന്നത്. അടുത്ത മാസം അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയുടെ സമയത്ത് സ്ക്വാഡിനൊപ്പം നിക് പോത്താസ് ചേരും.

വെസ്റ്റിന്‍ഡീസിന്റെയും ശ്രീലങ്കയുടെയും മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള പോത്താസ് ഈ ടീമുകളുടെ സഹ, ഫീൽഡിംഗ് കോച്ച് എന്നീ റോളുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹാംപ്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ വിക്കറ്റ് കീപ്പിംഗ് കോച്ചുമായിരുന്നു നിക് പോത്താസ്.

Exit mobile version