നിക് മാഡിന്‍സണു തിരിച്ചടി, ന്യൂ സൗത്ത് വെയില്‍സ് കരാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ബിഗ്ബാഷില്‍ കഴിഞ്ഞ സീസണില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത നിക് മാഡിന്‍സണെ കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി ന്യൂ സൗത്ത് വെയില്‍സ്. 2018-19 ഫസ്റ്റ് ക്ലാസ് സീസണില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ താരം ക്രിക്കറ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ നീണ്ട ഇടവേളയെടുത്തിരുന്നു.

ബിഗ്ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സുമായുള്ള കരാറില്‍ നിക് മാഡിന്‍സണ്‍ തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial