സറേയില്‍ ടി20 ബ്ലാസ്റ്റ് കളിക്കാന്‍ നിക് മാഡിന്‍സണ്‍

- Advertisement -

ഇംഗ്ലണ്ടില്‍ പ്രാദേശിക ക്രിക്കറ്റ് കളിക്കുവാനൊരുങ്ങി മറ്റൊരു ഓസ്ട്രേലിയന്‍ താരം കൂടി. ന്യൂ സൗത്ത് വെയില്‍സ് താരം നിക് മാഡിന്‍സണ്‍ ആണ് ടി20 ബ്ലാസ്റ്റ് കളിക്കുവാനായി സറേയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ആരോണ്‍ ഫിഞ്ചാണ് സറേയില്‍ ടി20 കളിക്കുന്ന മറ്റൊരു താരം. കിയ ഓവലില്‍ കളിക്കാനായത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പറഞ്ഞ നിക് മാഡിന്‍സണ്‍ ടീമിനെ ഈ വര്‍ഷത്തെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കുമന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

നിലവില്‍ ന്യൂ സൗത്ത് വെയില്‍സിന്റെ കരാര്‍ ഇല്ലാതെ നില്‍ക്കുന്ന താരം ഓസ്ട്രേലിയയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 സ്ക്വാ‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് തന്നെ ഒഴിവാക്കിയെങ്കിലും ക്രിക്കറ്റ് വിക്ടോറിയയിലേക്ക് ചേക്കേറുവാനുള്ള അവസരം താരത്തെ തേടിയെത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement