നൈല്‍ ഒബ്രൈന്‍ പടിയിറങ്ങുന്നു

അയര്‍ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നൈല്‍ ഒബ്രൈന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. 2002ല്‍ ഡെന്മാര്‍ക്കിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച നൈല്‍ 16 വര്‍ഷത്തെ നീണ്ട കരിയറിനൊടുവിലാണ് വിരമിക്കുവാന്‍ തീരുമാനിക്കുന്നത്. 36 വയ്യുള്ള താരം അയര്‍ലണ്ടിനായി 241 പുറത്താക്കലുകള്‍ നടത്തിയി ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ താരം കൂടിയാണ്. അയര്‍ലണ്ടിന്റെ അരങ്ങേറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ മത്സരിക്കുവാനും താരത്തിനു സാധിച്ചു.

ഒരു ടെസ്റ്റിലും 103 ഏകദിനങ്ങളിലും 30 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും നൈല്‍ അയര്‍ലണ്ടിനായി ജഴ്സി അണിഞ്ഞിട്ടുണ്ട്. 3065 റണ്‍സ് നേടിയിട്ടുള്ള താരം അയര്‍ലണ്ടിന്റെ അഞ്ചാമത്തെ മികച്ച റണ്‍ വേട്ടക്കാരനാണ്.

Exit mobile version