Site icon Fanport

ന്യൂസിലാൻഡിനു ടോസ്, ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലാൻഡിന് ടോസ് ലഭിച്ചപ്പോൾ ഇന്ത്യയെ ബൗൾ ചെയ്യാൻ വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കുന്നത്.

ന്യൂസിലാൻഡ് നിരയിൽ ബ്ലയർ ടിക്ക്നർക്ക് പകരം സ്കോട്ട് കുഗേലെജിൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ന്യൂസിലാൻഡിന് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. അഞ്ച് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-0ന് മുൻപിലാണ്.

Exit mobile version