മഴ മാറി, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

- Advertisement -

തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികളെ സന്തോഷത്തിലാക്കി മഴ മാറി ഇന്ത്യ ന്യൂസിലാൻഡ് ടി20 മത്സരം നടക്കും.  ടോസ് നേടിയ ന്യൂസിലാൻഡ്  ആദ്യം ഫീൽഡ് ചെയ്യും. 8 ഓവർ വീതമുള്ള മത്സരമാവും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. ആദ്യത്തെ രണ്ട് ഓവറുകൾ പവർ പ്ലേ ആയിരിക്കും. ഒരു ബൗളർക്ക് രണ്ട് ഓവർ വീതം എറിയാം.

തുടർച്ചയായി പെയ്ത മഴയാണ് മത്സരം ചുരുക്കാൻ കാരണം. അവസാനം കേരളത്തിലെ മുഴുവൻ ക്രിക്കറ്റ് പ്രേമികളുടെയും പ്രാർത്ഥന പോലെ മഴ മാറി നിൽക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement