തിരുവനന്തപുരം ടി20 : ന്യൂസിലാൻഡിനു 68 റൺസ് വിജയലക്ഷ്യം

- Advertisement -

തിരുവന്തപുരത്ത് നടക്കുന്ന അവസാനത്തെ ടി20 മത്സരത്തിൽ ന്യൂസിലാൻഡിനു 68 റൺസിന്റെ വിജയലക്ഷ്യം. മഴ മൂലം വെട്ടി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 67 റൺസാണ് എടുത്തത്. മഴ മൂലം മത്സരം 8 ഓവർ വീതമാക്കി മത്സരം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു.  ഈ മത്സരത്തിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഇന്ത്യ ജയിക്കുകയാണെകിലും ന്യൂസിലൻഡിന് എതിരെ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര വിജയമാവും.

ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി 6 പന്തിൽ 13 റൺസും മനീഷ് പാണ്ഡേ 11 പന്തിൽ 17 റൺസും ഹർദിക് പാണ്ട്യ 10 പന്തിൽ 15 റൺസും എടുത്തു. ന്യൂസിലാൻഡിനു വേണ്ടി ടിം സൗത്തിയും സോഥിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement