ഈ സീസണിലെ ഹോം പരമ്പരകൾ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്

കൊറോണ വൈറസ് ബാധ മൂലം ഈ സീസണിൽ മത്സരങ്ങൾ നിർത്തിവെക്കേണ്ടി വന്നതിന് പിന്നാലെ സീസണിലെ ഹോം പരമ്പരകൾ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഈ സീസണിൽ പാകിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് എന്നീ ടീമുകൾ ന്യൂസിലാൻഡിൽ പര്യടനം നടത്തുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

എന്നാൽ പരമ്പരയുടെ തിയ്യതികൾ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. ന്യൂസിലാൻഡ് ക്രിക്കറ്റ് സി.ഇ.ഓ ഡേവിഡ് വൈറ്റ് ആണ് ന്യൂസിലാൻഡിൽ പരമ്പരക്ക് തയ്യാറായ ടീമുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. വെസ്റ്റിൻഡീസിന്റെ ഇംഗ്ലണ്ട് പരമ്പരയിൽ ഉപയോഗിച്ച ബയോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും പരമ്പര നടക്കുകയെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് മേധാവി വ്യക്തമാക്കി. നിലവിൽ വിദേശത്ത് നിന്ന് ന്യൂസിലാൻഡിലേക്ക് വരുമ്പോൾ 14 ദിവസം രാജ്യത്ത് ക്വറന്റൈനിൽ ഇരിക്കണം.

Exit mobile version