Site icon Fanport

ഇംഗ്ലണ്ടിനെ നാണം കെടുത്തി ന്യൂസിലാൻഡ്

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാണം കെട്ട തോൽവി. ഒരു ഇന്നിങ്സിനും 65 റൺസിനുമാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വാഗ്നർ ആണ് ന്യൂസിലൻഡിന്റെ ജയം അനായാസമാക്കിയത്.

ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 262 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ട് വാഗ്നറുടെ ബോളിങ്ങിന് മുൻപിൽ 197 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ 35 റൺസ് എടുത്ത ഡെൻലിയാണ് ടോപ് സ്‌കോറർ. വാലറ്റത്ത് കൂരനും ആർച്ചറും ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പൊരുതിയെങ്കിലും വാഗ്നറുടെ മുൻപിൽ ഇംഗ്ലണ്ട് തകർന്നൊടിയുകയായിരുന്നു. കൂരൻ 29 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ ആർച്ചർ 30 റൺസ് എടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് എടുത്ത വാഗ്നറിന് പുറമെ 3 വിക്കറ്റ് വീഴ്ത്തിയ സാന്റ്നർ ആണ് ന്യൂസിലാൻഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

നേരത്തെ വാട്‍ലിങ് നേടിയ ഡബിൾ സെഞ്ചുറിയും സാന്റ്നർ നേടിയ സെഞ്ചുറിയുടെയും പിൻബലത്തിലാണ് ന്യൂസിലാൻഡ് 615 റൺസ് നേടിയത്.

Exit mobile version