അടുത്ത സീസണ്‍ മുതല്‍ ആഭ്യന്തര മത്സരങ്ങള്‍ പുതുവത്സര ദിവസത്തിലുണ്ടാവില്ല

ഡിസംബര്‍ 31, ജനുവരി 1 തീയ്യതികളില്‍ ആഭ്യന്തര മത്സരങ്ങള്‍ വയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ബിസിസിഐ. ഇത്തവണ രഞ്ജി ട്രോഫി ഫൈനല്‍ ഡിസംബര്‍ 29നു ആണ് ആരംഭിച്ചത്. വിദര്‍ഭയ്ക്ക് പുതുവര്‍ഷം മധുരമേറിയതായത് രഞ്ജി ട്രോഫി വിജയത്തോടു കൂടിയായിരുന്നു. എന്നാല്‍ താരങ്ങള്‍ വിശേഷ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നും അതിനാല്‍ ഇത്തരം തീയ്യതികളില്‍ അടുത്ത വര്‍ഷം മുതല്‍ മത്സരങ്ങളുണ്ടാവില്ലെന്നും ബിസിസിഐയുടെ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന അറിയിച്ചു.

നിലവില്‍ ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ ദിവസങ്ങളുടെ അന്ന് മത്സരമില്ലെന്ന് ബിസിസിഐ ഉറപ്പാക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version