വിവാദ ടെസ്റ്റിനു ശേഷം ന്യൂലാന്‍ഡ്സില്‍ കൊള്ളക്കാരുടെ ആക്രമണവും

ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ പരമ്പരയില്‍ പന്ത് ചുരണ്ടല്‍ വിവാദത്തിനു സാക്ഷിയായ ന്യൂലാന്‍ഡ്സ് സ്റ്റേഡിയം വീണ്ടും വാര്‍ത്തകളില്‍. ഈസ്റ്റര്‍ അവധിയ്ക്ക് തൊട്ടുമുമ്പാണ് തോക്കുധാരികളായ അക്രമികള്‍ ഗ്രൗണ്ടിലേക്ക് ഇരച്ച് കയറി ടെലിവഷന്‍ സെറ്റുകളും മദ്യ കുപ്പികളും മറ്റു വസ്തുക്കളും കൊള്ളയടിച്ചത്. ഇത് മൂന്നാം തവണയാണ് 2015നു ശേഷം കേപ്ടൗണിലെ ന്യൂലാന്‍ഡ് സ്റ്റേഡിയത്തില്‍ ഇത്തരം സംഭവം നടക്കുന്നത്.

മാര്‍ച്ച് 30നു രാത്രിയാണ് സംഭവം. 15ലധികം വരുന്ന ആളുകളാണ് സുരക്ഷ ഗാര്‍ഡുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ താക്കോല്‍ കൈക്കലാക്കിയത്. മൂന്ന് വാഹനങ്ങളിലായി മേല്‍പ്പറഞ്ഞ മോഷണവസ്തുക്കള്‍ കയറ്റി ഇവര്‍ സ്ഥലം വിടുകയായിരുന്നു. കൂടുതല്‍ ക്യാമറകളും സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും ഐ ലീഗ് മാജിക്, ഉജ്ജ്വല തിരിച്ചുവരവിൽ പൂനെയെ തറപറ്റിച്ച് ലജോങ്
Next articleമാഞ്ചസ്റ്റർ സിറ്റിയുടെ ചീട്ട് മൂന്നായി കീറി ലിവർപൂൾ