ഓസ്ട്രേലിയയെ നയിക്കുവാന്‍ പുതിയ താരങ്ങള്‍ വരണം

മുന്‍കൂട്ടി നിശ്ചയിച്ച ചതിയില്‍ പങ്കാളിയായ സ്റ്റീവന്‍ സമിത്തിന്റെയും അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെയും കാലം അവസാനിപ്പിച്ച് ഓസ്ട്രേലിയ മുന്നോട്ട് നീങ്ങേണ്ടതുണ്ടെന്ന് തുറന്ന് പറഞ്ഞ് ജേസണ്‍ ഗില്ലെസ്പി. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെപ്പോലൊരു യുവതാരമാണ് ഇത് നടപ്പിലാക്കിയതെങ്കിലും മുതിര്‍ന്ന താരങ്ങളുടെ പിന്തുണ ഈ വിഷയത്തില്‍ താരത്തിനു കിട്ടിയിട്ടുണ്ടെന്നുള്ളതില്‍ ഉറപ്പാണെന്ന് പറഞ്ഞ ഗില്ലെസ്പി ഈ താരങ്ങളെല്ലാം തന്നെ ടീമില്‍ നിന്ന് വിടവാങ്ങണമെന്ന് അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഇനി ആദ്യം മുതലെ വാര്‍ത്തെടുക്കേണ്ടതാണ്. ഇപ്പോളുള്ള നിരയില്‍ ആരെയും തന്നെ വിശ്വസിക്കുവാന്‍ ഓസ്ട്രേലിയന്‍ പൊതു സമൂഹത്തിനു കഴിയുകയില്ല. ഈ കഷ്ടകാലം അതിജീവിക്കുവാനുള്ള കരുത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനുണ്ടെന്ന് പറഞ്ഞ ഗില്ലെസ്പി ഇനി ഓസ്ട്രേലിയയെ നയിക്കേണ്ടത് സ്മിത്തോ വാര്‍ണറോ അല്ലെന്നും തുറന്നടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജർമ്മൻ ഐസ് ഹോക്കി താരം ക്രിസ്റ്റിയൻ എറോഫ് വിരമിച്ചു
Next articleകർണാടകയ്ക്ക് ആദ്യ തോൽവി