സ്മിത്ത്, വാർണർ, ബാൻക്രോഫ്റ് എന്നിവർ ക്രിക്കറ്റ് ഓസ്ട്രേലിയ കരാറിന് പുറത്ത്

- Advertisement -

2018-19 ലേക്കുള്ള കളിക്കാർക്കുള്ള കരാർ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. കരാർ പ്രഖ്യാപിച്ച 20 അംഗങ്ങളിൽ പന്ത് ചുരണ്ടൽ വിവാദവുമായി വിലക്ക് ഏർപ്പെടുത്തിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബെൻക്രോഫ്റ് എന്നിവർ ഉൾപെട്ടിട്ടില്ല. കഴിഞ്ഞ വർഷം കരാർ ലഭിക്കാതിരുന്ന ടിം പൈൻ ഇത്തവണ കരാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അലക്സ് ക്യാരി, ഷോൺ മാർഷ്, ടിം പൈൻ, ജെ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, മർക്കസ് സ്റ്റോയ്‌നിസ്, ആൻഡ്രൂ ടിയെ എന്നിവർ ആണ് പട്ടികയിൽ ഇടം നേടിയ പുതിയ കളിക്കാർ. അതെ സമയം ഓസ്ട്രലിയയുടെ മികച്ച സ്പിന്നർ ആയ ആദം സാമ്പ കരാർ പട്ടികയിൽ ഇടം നേടിയിട്ടില്ല. സാമ്പ പുറത്തായതോടെ ആഷ്ടൺ അഗറും നാഥാൻ ലിയോണും മാത്രമാണ് കരാർ പട്ടികയിൽ ഇടം നേടിയ സ്പിന്നര്മാർ.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത പരമ്പര ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ്. അഞ്ച് ഏകദിനങ്ങളും ഒരു ടി20യും ഓസ്ട്രലിയ ഇംഗ്ലണ്ടിൽ കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement