ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

- Advertisement -

ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നേപ്പാള്‍, നെതര്‍ലാണ്ട്സ്, സ്കോട്‍ലാന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരാണ് പുതിയ അംഗങ്ങള്‍. ഏകദിന പദവി അടുത്തിടെ ലഭിച്ച നെതര്‍ലാണ്ട്സും നേപ്പാളും ചുരുങ്ങിയത് നാല് ഏകദിന മത്സരങ്ങളെങ്കിലും കളിച്ചാല്‍ മാത്രമേ പട്ടികയില്‍ ലിസ്റ്റ് ചെയ്യുകയുള്ളു.

നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് 13ാം സ്ഥാനത്തും 18 പോയിന്റുമായി യുഎഇ 14ാം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement