ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ സെപറ്റംബര്‍ 28 മുതല്‍ : അമ്പയർക്ക് കളിക്കാരെ പുറത്താക്കാനും അധികാരം

ക്രിക്കറ്റിലെ നിയമങ്ങൾ തയാറാക്കുന്ന മാരിലെബോൺ ക്രിക്കറ്റ് ക്ലബ് പുതിയ നിയമങ്ങൾ സെപ്റ്റംബര്‍ മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ അനുസരിച്ച് അമ്പയർക്ക് ഒരു കളിക്കാരനെ കളിയിൽ നിന്നും പുറത്താക്കാൻ വരെ അനുവാദം ഉണ്ട്. അമ്പയറിനെ ഭീഷണിപ്പെടുത്തുകയോ, അല്ലെങ്കിൽ കളിയിൽ എന്തെങ്കിലും തരത്തിലുള്ള ആക്രമണം ചെയ്യുന്നവരെ ലെവൽ 4 ഒഫൻസിന്റെ പരിധിയിൽ പെടുത്തി അമ്പയർക്ക് പുറത്താക്കാം.

പുതിയ നിയമങ്ങൾ അനുസരിച്ച് അമ്പയർമാർക്ക് കളിയുടെ മേൽ കൂടുതൽ അധികാരം ഉണ്ടാകുന്നതാണ്. ഗ്രൗണ്ടിൽ നടക്കുന്ന നിയമലംഘനങ്ങളെ 4 തരത്തിൽ ആണ് തരം തിരിച്ചിരിക്കുന്നത്.  അമിതമായ അപ്പീലിങ്ങും, അമ്പയറുടെ തീരുമാനത്തോട് അതൃപ്തി കാണിക്കുന്നതും ആണ് ലെവൽ 1. ആദ്യപടിയായി താക്കീത് നൽകുകയും പിന്നെയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി കിട്ടും. ലെവ്അഎൽ 2 പ്രകാരം മറ്റൊരു കളിക്കാരനെ ശാരീരികസ്പർശനം നടത്തുകയോ, പന്ത് എറിയുകയോ ചെയ്താൽ 5 റൺസ് പെനാൽറ്റി കൊടുക്കും. അമ്പയറിനെയോ കളിക്കാരനെയോ കാണികളെയോ ആക്രമിക്കുമെന്നുള്ള രീതിയിൽ ഭീഷണിപെടുത്തിയാൽ 5 റൺസ് പെനാൽറ്റിയും നിശ്ചിത ഓവറുകൾ കളത്തിനു പുറത്ത് ഇരിക്കേണ്ടിയതായിട്ടോ വരും. ഇതാണ് ലെവൽ 3. ഇനി ലെവൽ 4 ആണെങ്കിൽ അമ്പയറിനെ ഭീഷണി പെടുത്തുകയോ, കളിക്കളത്തിൽ ഏതെങ്കിലും തരത്തിൽ ഭീകരാവസ്ഥ സൃഷ്ടിക്കുകയോ ചെയ്‌താൽ, പ്രസ്തുത കളിക്കാരനെ പുറത്താക്കാൻ അമ്പയർക്ക് അധികാരം ഉണ്ട്.

ഇതിനു പുറമെ പുതിയ ഭേദഗതിയിൽ ചുവടെ പറയുന്ന മാറ്റങ്ങളും ഉണ്ട്.

1. ക്രിക്കറ്റിൽ ഇതുവരെ ഒരു ബാറ്റ്സ്മാൻ ഔട്ട് ആകാൻ 10 വിധങ്ങളായ രീതികൾ ഉണ്ടായിരുന്നു. പക്ഷെ ഇനി മുതൽ അത് 9 മാത്രം ആയിരിക്കും. “ഹാൻഡ്ലിങ് ദി ബോൾ” എന്ന പുറത്താകൽ രീതി, “ഒബ്‌സ്ട്രക്ടിങ് ദി ഫീൽഡ്” എന്നതുമായി യോജിപ്പിച്ചതിനെ തുടർന്നാണിത്.

2. ബാറ്റ്സ്മാൻ റൺ എടുക്കുന്നതിനു ഇടയ്ക്ക് ക്രീസ് കടന്നിട്ടും ബെയിൽസ് തെറിക്കുമ്പോൾ അല്ലെങ്കിൽ ശരീരം നിലത്തില്ലാത്തതിന്റെ പേരിൽ ഔട്ട് ആയിരിക്കുന്നതല്ല.

3. ബാറ്റിന്റെ വലിപ്പവും ഭാരവും നിയന്ത്രിക്കും. നിലവിൽ പന്തിനെ കുറിച്ച് ഒത്തിരി നിയന്ത്രണങ്ങൾ ഉണ്ട്. പക്ഷെ ബാറ്റിന്റെ വലിപ്പം കാലാകാലങ്ങളായി വർധിച്ചു. ഇതിനെ നിയന്ത്രിക്കാൻ ആണ് MCCയുടെ തീരുമാനം. ബാറ്റിന്റെ എഡ്ജ് പരിധി 40mm ഉം ഡെപ്‍ത്ത് 67mm ആയും പുനക്രമീകരിച്ചിട്ടുണ്ട്. ഇത് പരിശോധിക്കാന്‍ അമ്പയര്‍മാര്‍ക്ക് പുതിയ ഉപകരണങ്ങള്‍ നല്‍കും.

4. ടെസ്റ്റ് മത്സരങ്ങളില്‍ 80 ഓവറിനു ശേഷം നല്‍കുന്ന അധിക ഡിആര്‍എസ് അനുവദിക്കുകകയില്ല എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.

5.പല റണ്ണൗട്ടകളിലും കാണുന്ന പോലെ ക്രീസില്‍ കുത്തിയ ശേഷം ബാറ്റ് ഉയര്‍ന്നാല്‍ ഇനി ഔട്ട് വിധിക്കുന്നതല്ല. അതു പോലെ തന്നെ സ്റ്റംമ്പിംഗ് സമയത്ത് ക്രീസില്‍ കാല് കുത്തിയ ശേഷം ഉയര്‍ത്തുന്ന നിമിഷങ്ങളില്‍ ചെയ്യുന്ന സ്റ്റംപിംഗുകള്‍ക്കും ഇനി സാധുതയില്ല.

സെപ്റ്റംബര്‍ 28 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ ക്രിക്കറ്റിനെ എത്രത്തോളം ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കാണികൾ.