ബംഗ്ലാദേശിനു പുതിയ കോച്ച് അടുത്ത മാസം

- Advertisement -

ചന്ദിക ഹതുരുസിംഗ മുഖ്യ കോച്ച് സ്ഥാനം കഴിഞ്ഞ നവംബറില്‍ ഒഴിഞ്ഞ ശേഷമുള്ള പകരക്കാരനെ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമിനു മികവ് പുലര്‍ത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഖാലീദ് മഹമ്മുദില്‍ നിന്ന് താല്‍ക്കാലികമായി ചുമതല ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷിനു നല്‍കുകയായിരുന്നു.

നിദാഹസ് ട്രോഫി അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. മൂന്ന് നാല് സാധ്യതയുള്ള കോച്ചുമാരുടെ പട്ടിക തയ്യാറായിട്ടുണ്ടെന്നാണ് ബോര്‍ഡ് വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. ഏപ്രിലില്‍ കോച്ചിനു ടീമിനൊപ്പം ചേരാനാകുമെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ പ്രതീക്ഷ. അതിനു വേണ്ടി തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കുവാനുള്ള ഒരുക്കത്തിലാണ് അവര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement