ഒരേ മത്സരത്തില്‍ രണ്ട് പെരുമാറ്റ ചട്ട ലംഘന കുറ്റം ചാര്‍ത്തപ്പെട്ട് കാഗിസോ റബാഡ

- Advertisement -

11 ഓസ്ട്രേലിയന്‍ വിക്കറ്റുകളാണ് പോര്‍ട്ട് എലിസബത്തില്‍ കാഗിസോ റബാഡ കടപുഴകിയത്. ഇതിനു പുറമേ രണ്ട് വിവാദമായ പെരുമാറ്റ ചട്ട ലംഘനങ്ങളും ഇപ്പോള്‍ റബാഡയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ സ്മിത്തിനെ മടക്കിയയച്ചതിനു ശേഷം തോളില്‍ മുട്ടിയതിനു റബാഡയ്ക്കെതിരെ ഐസിസി കുറ്റം ചാര്‍ത്തിയിരുന്നു. അതിനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുവാനുള്ള സാധ്യത ഏറെയാണെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ അഭിപ്രായം. മാച്ച് റഫറി ഇന്ന് ഇതിന്മേല്‍ വിധി പ്രഖ്യാപനം നടത്തുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇപ്പോള്‍ ഡേവിഡ് വാര്‍ണറെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കിയ ശേഷമുള്ള ആഘോഷ പ്രകടനത്തിനെതിരെയാണ് ഇപ്പോള്‍ പുതിയ ചാര്‍ജ്ജ് വന്നിരിക്കുന്നത്. സ്മിത്തിനെതിരെ ലെവല്‍ 2 കുറ്റമാണെങ്കില്‍ വാര്‍ണര്‍ക്കെതിരെയുള്ളത് ലെവല്‍ 1 കുറ്റമാണെന്നാണ് അറിയുന്നത്.

കുറ്റാരോപണത്തിനെതിരെ റബാഡയുടെ ഒരു പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement