ബെന്‍ സ്റ്റോക്സുമായുള്ള കരാര്‍ അവസാനിപ്പിച്ച് ന്യൂ ബാലന്‍സ്

- Advertisement -

പ്രമുഖ സ്പോര്‍ട്സ് വെയര്‍ കമ്പനിയായ ന്യൂ ബാലന്‍സ് ബെന്‍ സ്റ്റോക്സുമായുള്ള കരാര്‍ അവസാനിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റോളില്‍ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെട്ട വിവാദ സംഭവമാണ് കരാര്‍ അവസാനിപ്പിക്കുന്നതിന്റെ കാരണമായി കമ്പനി അറിയിച്ചത്. ആഷസ് ടീമിനൊപ്പം സ്റ്റോക്സ് സഞ്ചരിക്കില്ലെന്ന് നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ കിറ്റ് സ്പോണ്‍സര്‍മാരായ ന്യൂ ബാലന്‍സിന്റെ തീരുമാനം.

തങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തെയും പാരമ്പര്യത്തെയും ഹനിക്കുന്ന പ്രവൃത്തിയാണ് സ്റ്റോക്സ് ചെയ്തതെന്നും അതിനാല്‍ സ്റ്റോക്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണത്തില്‍ ന്യൂ ബാലന്‍സ് വ്യക്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement