മാന്‍ ഓഫ് ദി സീരീസ് പട്ടം സ്വപ്നം പോലും കണ്ടിട്ടില്ല: വാഷിംഗ്ടണ്‍ സുന്ദര്‍

താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ബഹുമതിയായിരുന്നു നിദാഹസ് ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസ് പട്ടമെന്ന് അഭിപ്രായപ്പെട്ട് വാഷിംഗ്ടണ്‍ സുന്ദര്‍. ടൂര്‍ണ്മമെന്റില്‍ 5 മത്സരങ്ങളില്‍ നിന്ന് 5.70 എക്കോണമി നിരക്കില്‍ 8 വിക്കറ്റാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്. റിസ്റ്റ് സ്പിന്നേര്‍സിനൊപ്പം തന്നെ ഫിംഗര്‍ സ്പിന്നേര്‍സിനും ഏകദിന-ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറെ ചെയ്യാനാകുമെന്നും ഇന്ത്യയുടെ 18 വയസ്സുകാരന്‍ ഓഫ് സ്പിന്നര്‍ പറഞ്ഞു.

റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനു വേണ്ടി ഐപിഎലില്‍ നിര്‍ണ്ണായമായ പ്രകടനങ്ങള്‍ നടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ പുതിയ സീസണില്‍ വിരാട് കോഹ്‍ലിയ്ക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലും മികവ് തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ്. ഇന്ത്യന്‍ ടീമില്‍ പരമ്പരയില്‍ തന്നോടൊപ്പം എട്ട് വിക്കറ്റ് നേടിയ ചഹാലിനൊപ്പം ഐപിഎലില്‍ പന്തെറിയാനാകുമെന്ന ആവേശത്തിലാണ് താനെന്നും വാഷിംഗ്ടണ്‍ കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂലാന്‍ഡ്സ് ടെസ്റ്റ്: മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമോയെന്ന കാര്യത്തില്‍ ആശങ്ക
Next articleപാക്കിസ്ഥാനിലേക്ക് കളിക്കാനില്ലെന്നറിയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പിന്നീട് തീരുമാനം മാറ്റി