അരങ്ങേറ്റക്കാരന്‍ സിമി സിംഗ് പൊരുതി, ജയം 4 റണ്‍സ് അകലെ കൈവിട്ട് അയര്‍ലണ്ട്

- Advertisement -

അരങ്ങേറ്റക്കാരന്‍ സിമി സിംഗിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു ശേഷവും ജയത്തിനു 4 റണ്‍സ് അകലെ വരെ മാത്രം എത്തി അയര്‍ലണ്ട്. നെതര്‍ലാണ്ട്സിന്റെ 144 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ അയര്‍ലണ്ട് 63/7 എന്ന നിലയിലേക്ക് വീണിരുന്നു. പിന്നീട് സിമി സിംഗിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിന്റെ പ്രതീക്ഷയായി മാറിയത്. എന്നാല്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രമേ അയര്‍ലണ്ടിനു നേടാനായുള്ളു. 29 പന്തില്‍ നിന്ന് 57 റണ്‍സുമായി സിമി സിംഗ് പുറത്താകാതെ നിന്നു.

അവസാന രണ്ടോവറില്‍ ജയത്തിനായി 34 റണ്‍സ് വേണ്ടിയിരുന്ന അയര്‍ലണ്ടിനു വേണ്ടി 19ാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും നേടി സിമി സിംഗും ബാരി മക്കാര്‍ത്തിയും ചേര്‍ന്ന് 22 റണ്‍സ് നേടി. ലക്ഷ്യം അവസാന ഓവറില്‍ 12 മാത്രമായി ചുരുങ്ങിയെങ്കിലും പോള്‍ വാന്‍ മീകേരെന്‍ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 7 റണ്‍സ് മാത്രമേ അയര്‍ലണ്ടിനു നേടാനായുള്ളു. ആദ്യ മൂന്ന് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയ സിമി സിംഗ് സ്ട്രൈക്ക് കൈമാറിയതോടെ കൂറ്റനടി പിറക്കാതെ അയര്‍ലണ്ട് കീഴടങ്ങുകയായിരുന്നു.

നെതര്‍ലാണ്ട്സ് നായകന്‍ പീറ്റര്‍ സീലാര്‍ മൂന്ന് വിക്കറ്റും ഷെയന്‍ സ്നാറ്റെര്‍ രണ്ട് വിക്കറ്റും നേടി. ഫ്രെഡ് ക്ലാസെന്‍, പോള്‍ മീകേരെന്‍, മാക്സ് ഒദൗഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement