
അയര്‍ലണ്ടും സ്കോട്ലാന്ഡും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് ആതിഥ്യം വഹിക്കുവാന്‍ നെതര്‍ലാണ്ട്സ് തയ്യാറെടുക്കുന്നു. ആംസ്റ്റര്‍ഡാം, റോട്ടര്‍ഡാം, ഡെവെന്റര് എന്നിവിടങ്ങളിലായാവും മത്സരങ്ങള്‍ നടക്കുക. ജൂണിലാണ് പരമ്പര അരങ്ങേറുക. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡെസേര്‍ട് ടി20 ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത ശേഷം ഇതാദ്യമായാവും നെതര്‍ലാണ്ട്സും സ്കോട്ലാന്ഡും ടി20 കളിക്കാനിറങ്ങുക.
2012ല്‍ ബംഗ്ലാദേശിന്റെ സന്ദര്‍ശനത്തിനു ശേഷം ഇതാദ്യമായാവും ഒരു ഐസിസി മുഴുവന്‍ സമയ അംഗം നെതര്ലാണ്ട്സില് ക്രിക്കറ്റ് കളിക്കാനെത്തുന്നത്. ജൂണ്‍ 12-20 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരം നെതര്‍ലാണ്ട്സും അയര്‍ലണ്ടും തമ്മിലാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial