അയര്‍ലണ്ടിനെതിരെ നെതര്‍ലാണ്ട്സിനു രണ്ടാം ജയം

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും അയര്‍ലണ്ടിനെ തറപറ്റിച്ച് നെതര്‍ലാണ്ട്സ്. 159 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന നെതര്‍ലാണ്ട്സ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. മാക്സ് ഒദൗഡ്(39), റോലോഫ് വാന്‍ ഡേര്‍ മേര്‍വ്(37), തോബിസ് വിസേ(25), പീറ്റര്‍ സീലാര്‍(22*) എന്നിവരുടെ ബാറ്റിംഗ് മികവാണ് നെതര്‍ലാണ്ട്സിനെ 6 പന്ത് ശേഷിക്കെ വിജയത്തിലേക്ക് നയിച്ചത്.

അയര്‍ലണ്ടിനു വേണ്ടി ജോര്‍ജ്ജ് ഡോക്രെല്‍ രണ്ടും ബാരി മക്കാര്‍ത്തി, സിമി സിംഗ്, സ്റ്റുവര്‍ട് തോംപ്സണ്‍, പോള്‍ സ്റ്റിര്‍ലിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്കോട്‍ലാന്‍ഡ് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജോർജെവിക്കിനെ സ്വന്തമാക്കി ചീവോ
Next articleപൊരുതി നോക്കി ഓസ്ട്രേലിയ, ഇംഗ്ലണ്ടിനു 3 വിക്കറ്റ് ജയം