144 റണ്‍സിനു പുറത്തായി നെതര്‍ലാണ്ട്സ്

- Advertisement -

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 144 റണ്‍സിനു പുറത്തായി നെതര്‍ലാണ്ട്സ്. അയര്‍ലണ്ടിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സിനു മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ഓപ്പണര്‍മാര്‍ മടങ്ങിയതോടെ ടീം പതറുകയായിരുന്നു. മധ്യ നിരയില്‍ പീറ്റര്‍ സീലാര്‍(36), ബാസ് ഡി ലീഡ്(33) എന്നിവരുടെ പ്രകടനത്തിനൊപ്പം ഓപ്പണര്‍മാരായ മാക്സ് ഒദൗഡും(20) തോബിയാസ് വീസേയ്ക്കുമൊപ്പം(15) ബെന്‍ കൂപ്പറും(14) മാത്രമാണ് രണ്ടക്കം കടന്ന താരങ്ങള്‍. 19.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

അരങ്ങേറ്റക്കാരന്‍ സിമി സിംഗ് അയര്‍ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി. ബാരി മക്കാര്‍ത്തിയും 3 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജോര്‍ജ്ജ് ഡോക്രെല്‍, സ്റ്റുവര്‍ട് തോംപ്സണ്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement