ഇരട്ടി മധുരവുമായി നേപ്പാള്‍, ജയവും ഔദ്യോഗിക ഏകദിന പദവിയും

- Advertisement -

പാപുവ ന്യു ഗിനിയ്ക്കെതിരെ നേടിയ ജയത്തോട് ഔദ്യോഗിക ഏകദിന പദവി ഉറപ്പാക്കി നേപ്പാള്‍. 23ാം ഓവറില്‍ പാപുവ ന്യു ഗിനി നേടിയ 114 റണ്‍സ് മറികടക്കുമ്പോള്‍ നേപ്പാളിനു പ്ലേ ഓഫില്‍ വിജയം മാത്രമല്ല ഏറെ നാളത്തെ പരിശ്രമങ്ങളുടെ ഫലമായ ഏകദിന പദവി കൂടി നേടാനായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത നേപ്പാളിനു പ്രതീക്ഷിച്ച തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. 27.2 ഓവറില്‍ 114 റണ്‍സിനു ഗിനിയെ ഓള്‍ഔട്ട് ആക്കിയ നേപ്പാളിനു വേണ്ടി സന്ദീപ് ലാമിച്ചാനെയും ദീപേന്ദ്ര സിംഗ് അയിരേയും നാല് വീതം വിക്കറ്റ് നേടി.

ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും തിളക്കമാര്‍ന്ന പ്രകടനമാണ് ദീപേന്ദ്ര നടത്തിയത്. പുറത്താകാതെ 50 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കാന്‍ ദീപേന്ദ്രയ്ക്ക് കഴിഞ്ഞു. പരസ് ഖഡ്ക(20), ആരിഫ് ഷെയ്ഖ്(26) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗിനിയ്ക്ക് വേണ്ടി നോര്‍മ്മന്‍ വനുവ രണ്ട് വിക്കറ്റ് നേടി. 4 വിക്കറ്റുകളാണ് ലക്ഷ്യം തേടി ഇറങ്ങിയ നേപ്പാളിനു നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement