വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് നെഹ്റ, അവസാന മത്സരം നവംബര്‍ 1നു

- Advertisement -

ആശിഷ് നെഹ്റ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 38 വയസ്സുകാരന്‍ ഇന്ത്യന്‍ പേസര്‍ 1999ല്‍ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കൂടുതല്‍ തിളങ്ങിയത് ഏകദിന ക്രിക്കറ്റിലായിരുന്നു. ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തോടെ നവംബര്‍ ഒന്നിനു നെഹ്റ തന്റെ ക്രിക്കറ്റ് കരിയറിനു വിരാമം കുറിക്കും.

ഫിറോസ് ഷാ കോട്‍ലയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിരമിക്കുന്നതിലും വലിയ കാര്യം ഒന്നും തന്നെയില്ല എന്നാണ് നെഹ്റ ഹൈദ്രബാദില്‍ തന്നോട് സംസാരിച്ച പത്ര പ്രവര്‍ത്തകരോട് സൂചിപ്പിച്ചത്. ഐപിഎലിലും താന്‍ ഇനി ഉണ്ടാവില്ല എന്ന് താരം കൂടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement