വിശ്വാസം തിരികെ നേടുക പ്രയാസമുള്ള കാര്യം : സ്റ്റീവ് സ്മിത്ത്

- Advertisement -

പന്ത് ചുരണ്ടല്‍ വിഷയത്തിനു ശേഷം ഈ കാലയളവില്‍ തനിക്ക് സ്വന്തം കുടുംബത്തില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിച്ച പിന്തുണ തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും തനിക്ക് ഏവരുടെയും വിശ്വാസം പൂര്‍ണ്ണമായി നേടുവാന്‍ ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെട്ടത്. നിരവധി ഇമെയിലുകളും കത്തുകളുമാണ് തനിക്ക് ലഭിച്ചത്.

തന്റെ മാതാപിതാക്കള്‍ക്കും പ്രതിശ്രുത വധു ഡാനിയ്ക്കും നന്ദി പറഞ്ഞ സ്റ്റീവ് സ്മിത്തുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിവരവ് ആകാമെന്നാണ് പുതുതായി നിയമിക്കപ്പെട്ട ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement