ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് തയ്യാറെടുക്കുവാന്‍ മതിയായ സമയം വേണം: രവി ശാസ്ത്രി

- Advertisement -

ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് തയ്യാറെടുക്കുവാന്‍ ഇന്ത്യന്‍ ടീമിനു മതിയായ സമയം വേണമെന്ന് കമ്മിറ്റി ഓഫഅ അഡ്മിനിസ്ട്രേറ്റര്‍മാരോട് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. നേരത്തെ ബിസിസിഐയ്ക്ക് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റുകള്‍ കളിക്കുന്നതിനോട് താല്പര്യമില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനാണ് ശാസ്ത്രിയുടെ വാക്കുകള്‍ വ്യക്തത നല്‍കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഡേ നൈറ്റ് ടെസ്റ്റുകള്‍ കളിക്കുന്നതിനോട് വിമുഖതയില്ലെങ്കിലും ഇതിനു തയ്യാറെടുക്കുവാന്‍ മതിയായ സമയം വേണമെന്നാണ് ടീം മാനേജ്മെന്റിന്റെ വാദം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement