
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിലവിലെ ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായിരിക്കുന്നു. നാളെ നടക്കുന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ നസ്മുളിനെ ബോര്‍ഡ് പ്രസിഡന്റായി നിയമിക്കുന്നതിനു അംഗീകരാം ലഭിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇതു വരെ പ്രസിഡന്റ് സ്ഥാനത്തിനായി വേറെ നാമനിര്‍ദ്ദേശ പട്ടിക ഒന്നും തന്നെ വന്നിട്ടില്ല എന്നതാണ് നസ്മുള്‍ ഹസന് അനുകൂലമായ ഘടകം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial