നഥാന്‍ ലയണിനെതിരെ ഐസിസി നടപടി

- Advertisement -

എബി ഡി വില്ലിയേഴ്സിനെ റണ്‍ഔട്ട് ആക്കിയ ശേഷം താരത്തിന്റെ നെഞ്ചിലെ പന്ത് ഇട്ടതിനു ഓസ്ട്രേലിയയുടെ നഥാന്‍ ലയണിനെതിരെ ഐസിസിയുടെ നടപടി. ഡര്‍ബന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് സംഭവം. 12ാം ഓവറില്‍ ഡേവിഡ് വാര്‍ണറും നഥാന്‍ ലയണും സംയുക്തമായാണ് എബിഡിയുടെ റണ്‍ഔട്ട് നടപ്പിലാക്കിയത്.

ഐസിസിയുടെ താരങ്ങളുടെ പെരുമാറ്റ ചട്ട പ്രകാരം ലെവല്‍ ഒന്ന് കുറ്റമാണ് ലയണിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. 50 ശതമാനം മാച്ച് ഫീയും 2 ഡീ മെറിറ്റ് പോയിന്റുമാവും ലയണിനെതിരെ നടപ്പിലാക്കുന്ന ശിക്ഷ. ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവിന്റെ വാക്കുകള്‍ പ്രകാരം എബി ഡി വില്ലിയേഴ്സിനോട് നഥാന്‍ ലയണ്‍ മാപ്പ് പറഞ്ഞെന്നും മനപ്പൂര്‍വ്വം ചെയ്തതല്ലെന്നുമാണ് ലയണ്‍ അറിയിച്ചതെന്ന് അറിയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement