ടി നടരാജന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

- Advertisement -

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ തമിഴ്നാട് പേസ് ബൗളര്‍ ടി നടരാജന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തന്റെ ബൗളിംഗ് കൈയുടെ മുട്ടിനാണ് പരിക്കെന്നും ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അതിനാല്‍ മുംബൈയില്‍ വെച്ച് ശസത്രക്രിയയ്ക്ക് വിധേയനാകുമെന്നും താരം അറിയിച്ചു. തന്റെ മോശം സമയത്ത് തന്നോടൊപ്പം നിന്ന് സഹായവും സഹകരണവും നല്‍കിയ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരം നന്ദിയും കടപ്പാടും അറിയിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസത്തോളം വിശ്രമമാവും താരത്തിനു വിധിച്ചിട്ടുള്ളത്. മടങ്ങി ചെന്നൈയില്ലെത്തിയ ശേഷം തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ കീഴിലുള്ള പരിശീലകര്‍ക്കും ഫിസിയോയ്ക്കും കീഴില്‍ താരം റീഹാബ് നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. ഐപിഎഎല്‍ താര ലേലത്തില്‍ 3 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയതോടെയാണ് മാധ്യമ ശ്രദ്ധ താരത്തിന്മേല്‍ പതിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement