ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ നാല് കേരള താരങ്ങള്‍

- Advertisement -

മൂന്ന് മലയാളിത്താരങ്ങളും കേരളത്തിനായി കളിക്കുന്ന ജലജ് സക്സേനയും അടക്കം നാല് കേരളത്താരങ്ങളുള്‍പ്പെടുന്ന ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ പ്രഖ്യാപിച്ചു. നവംബര്‍ 11നു കൊല്‍ക്കത്തയില്‍ വെച്ചാണ് ശ്രീലങ്കയ്ക്കെതിരെയുള്ള സന്നാഹ മത്സരം അരങ്ങേറുക. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്. നമന്‍ ഓജയാണ് ടീമിന്റെ നായകന്‍.

13 അംഗ ടീമില്‍ ഹൈദ്രബാദ്, കേരളം, മധ്യ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ അംഗങ്ങളാണുള്ളത്. ഈ ടീമുകള്‍ക്ക് രഞ്ജി ട്രോഫി മത്സരങ്ങളില്ലാത്തതാണ് ടീമിന്റെ ഘടന ഈ രീതിയിലാകുവാന്‍ കാരണം. ന്യൂസിലാണ്ടിനെതിരെ ടീം പ്രഖ്യാപനത്തിലും ഈ സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചത്.

സ്ക്വാഡ്: നമന്‍ ഓജ, സഞ്ജു സാംസണ്‍, ജീവന്‍ജോത് സിംഗ്, ബി സന്ദീപ്, തന്മയ് അഗര്‍വാല്‍, അഭിഷേക് ഗുപ്ത, രോഹന്‍ പ്രേം, ആകാശ് ഭണ്ഡാരി, ജലജ് സക്സേന, ചാമ മിലിന്ദ്, അവേഷ് ഖാന്‍, സന്ദീപ് വാര്യര്‍, രവി കിരണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement