ആദ്യ ഏകദിനം മുസ്തഫിസുര്‍ റഹ്മാന്‍ കളിക്കില്ല

- Advertisement -

ഇന്ന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ് ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിനും ബംഗ്ലാദേശിനും തിരിച്ചടിയായത്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും മുസ്തഫിസുറിന്റെ ലഭ്യതയുടെ കാര്യം സംശയത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം കളിക്കുവാനിടയുണ്ടോ എന്നത് സ്കാനിംഗ് നടത്തിയ ശേഷം മാത്രമേ അറിയുവാന്‍ സാധിക്കുകയുള്ളു എന്നാണ് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ വാര്‍ത്ത മാധ്യമങ്ങളോട് മനസ്സ് തുറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement