
പരിക്കില്‍ നിന്ന് മോചനം ലഭിക്കാത്തത് വിന്‍ഡീസിലേക്കുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാന്റെ സാന്നിധ്യം സംശയത്തിലാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് പരാജയപ്പെട്ട ടി20 പരമ്പരയിലും താരം കളിച്ചിരുന്നില്ല. ജൂണ്‍ 23നു കരീബിയന്‍ ദ്വീപുകളിലേക്ക് ടീം പറക്കും . ആദ്യ സന്നാഹ മത്സരം ജൂണ്‍ 27നാണ്. അതിനു മുമ്പ് മുസ്തഫിസുറിന്റെ പരിക്ക് ഭേദമാകുവാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ താരം താന്‍ ഇപ്പോള്‍ മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും മൂന്നാഴ്ച സമയമുള്ളതിനാല്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നുമാണ് പറയുന്നത്. രണ്ടാം ടെസ്റ്റിന്റെ സമയത്തേക്ക് മുസ്തഫിസുറിനു ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷ. ഐപിഎലിനിടെയാണ് താരത്തിനു പരിക്കേറ്റത്. പരിക്ക് യഥാസമയം അറിയിക്കാത്തതിനു മുസ്തഫിസുറിനെതിരെ ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial