മുസ്തഫിസുര്‍ തിരികെ എത്തുന്നു

- Advertisement -

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ തിരികെ കളിക്കളത്തിലേക്ക് എത്തുന്നു. നവംബര്‍ 8നു ടീമിനൊപ്പം താരം ചേരുമെന്നാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി രാജ്ഷാഹി കിംഗ്സ് പത്രക്കുറിപ്പില്‍ അറിയിച്ചത്. ടീമിനൊപ്പം ചേരുമെങ്കിലും നവംബര്‍ അവസാനത്തോടെ മാത്രമേ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ മുതസ്ഫിസുര്‍ ഇറങ്ങുകയുള്ളു.

നവംബര്‍ 24നു മത്സരങ്ങള്‍ ചിറ്റഗോംഗിലേക്ക് മാറുമ്പോള്‍ ആവും കിംഗ്സിനു വേണ്ടി മുസ്തഫിസുര്‍ ബൗളിംഗിനിറങ്ങുക. ദക്ഷിണാഫ്രിക്കയില്‍ ടീമിന്റെ പരിശീലന സെഷനില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ആണ് മുസ്തഫിസുറിനു പരിക്കേറ്റത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement