
- Advertisement -
വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ പാക്കിസ്ഥാന് സ്പിന്നര്‍ മുഷ്താഖ് അഹമ്മദിനെ നിയമിച്ചു. പാക്കിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ച് മുന്‍ പരിചയം മുഷ്താഖ് അഹമ്മദിനുണ്ട്. ഇംഗ്ലണ്ട് ടീമില്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് മുഷ്താഖ് അഹമ്മദ്. തന്റെ നിയമനത്തില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മുഷ്താഖ് അഹമ്മദ് അറിയിച്ചത്.
മഹത്തായ ബൗളിംഗ് പാരമ്പര്യമുള്ള ഒരു ടീമിനെ പരിശീലിപ്പിക്കുവാനുള്ള അവസരം നല്‍കിയതിനു ബോര്‍ഡിനോടും മുഷ്താഖ് നന്ദി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement