മുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്തി ബംഗ്ലാദേശ്, സിംബാബ്‍വേ ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള മുഷ്ഫിക്കുര്‍ റഹിമിനെ സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. പരിക്ക് മാറി തനിക്ക് ടീമിലെത്താനാകുമെന്ന് നേരത്തെ റഹിം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. സിംബാബ്‍വേയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി 15 അംഗ സംഘത്തെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്.

പുതുമുഖ താരം ഫസ്ലെ മഹമ്മുദ് റബ്ബിയാണ് ടീമിലെ പുതുമുഖ താരം. സൈഫുദ്ദീന്‍ ടീമിലേക്ക് തിരികെ എത്തുന്നു. ഒക്ടോബര്‍ 21നു ധാക്കയിലാണ് പരമ്പരയിലെ ആദ്യ മത്സരം. തുടര്‍ന്നുള്ള മത്സരങ്ങള്‍ ചിറ്റഗോംഗില്‍ ഒക്ടോബര്‍ 24, 26 തീയ്യതികളില്‍ നടക്കും.

സ്ക്വാഡ്: മഷ്റഫേ മൊര്‍തസ, ലിറ്റണ്‍ ദാസ്, ഇമ്രുള്‍ കൈസ്, നസ്മുള്‍ ഹൊസൈന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മ് മിഥുന്‍, മഹമ്മദുള്ള, ആരിഫുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, അബു ഹൈദര്‍, സൈഫുദ്ദീന്‍, ഫസ്ലെ മഹമ്മുദ് റബ്ബി

Exit mobile version