പരിക്ക്,മുഷ്ഫികുര്‍ ഒരു മാസത്തോളം കളത്തിനു പുറത്ത്

- Advertisement -

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫികുര്‍ റഹിം ഒരു മാസത്തോളം കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിനിടെയേറ്റ പരിക്കാണ് ഇപ്പോള്‍ നീണ്ട കാലത്തേക്ക് താരത്തിനെ പുറത്തിരുത്തുന്നത്. ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച ശതകമാണ് മുഷ്ഫികുര്‍ നേടിയത്. പരിശീലനത്തിനിടെ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

ഒരാഴ്ച വിശ്രമമാണ് താരത്തിനു ആദ്യം നിര്‍ദ്ദേശിച്ചത്. അതിനു ശേഷം വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ബംഗ്ലാദേശ് മുഖ്യ ഫിസിഷിയന്‍ ദേബാശിഷ് ചൗധരി പറഞ്ഞത്. എന്നാല്‍ പൊതുവേ ഇത്തരം പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമാകുവാന്‍ ഒരു മാസത്തെ കാലതാമസം വന്നേക്കുമെന്നും ചൗധരി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement