Picsart 24 01 30 17 07 07 436

സെഞ്ച്വറിയും 2 വിക്കറ്റുമായി മുഷീർ ഖാൻ, ഇന്ത്യൻ യുവനിര ന്യൂസിലാൻഡിനെ തകർത്തു

U19 ലോകകപ്പിൽ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 214 റൺസിന്റെ വൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 296 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് വെറും 81 റൺസിന് ഓളൗട്ട് ആയി. സെഞ്ച്വറിയും ഒപ്പം 2 വിക്കറ്റും നേടിയ മുഷീർ ഖാൻ കളിയിലെ മികച്ച താരമായി. ഇന്ത്യക്ക് വേണ്ടി സൗമി പാണ്ടെ 4 വിക്കറ്റും രാജ് ലമ്പാനി 2 വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 295/5 റൺസ് എടുത്തു. മുഷീർ ഖാന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഈ ലോകകപ്പിൽ ഇത് മുഷീർ ഖാന്റെ രണ്ടാം സെഞ്ച്വറിയാണ്. ഒരു അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. സർഫറാസ് ഖാന്റെ അനിയൻ കൂടിയായ മുഷീർ ഖാൻ ഇന്ന് 125 പന്തിൽ നിന്ന് 132 റൺസ് എടുത്തു.

3 സിക്സും 13 ഫോറും മുഷീർ ഖാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യക്ക് ആയി ഓപ്പണർ ആദർശ് സിംഗ് 52 റൺസ് എടുത്തും തിളങ്ങി. ക്യാപ്റ്റൻ ഉദയ് ശരൺ 34 റൺസും എടുത്തു. ന്യൂസിലൻഡിനായി മേസൺ ക്ലർക്ക് 4 വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version