മുരളി വിജയ് തിരികെ ഇന്ത്യന്‍ ടീമില്‍, ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചു

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുരളി വിജയ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. നേരത്തെ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ സംഘത്തില്‍ മുരളി വിജയ് ഉണ്ടായിരുന്നുവെങ്കിലും പരിക്കിനെത്തുടര്‍ന്ന് ശിഖര്‍ ധവാന് വഴി മാറിക്കൊടുക്കുകയായിരുന്നു.

ഓസ്ട്രേലിയ പരമ്പരയ്ക്കിടെ പരിക്കുമായി മുരളി വിജയ് കളിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഐപിഎല്‍ പത്താം സീസണ്‍ പൂര്‍ണ്ണമായും വിജയയ്ക്ക് നഷ്ടമായി. വിജയ് ടീമിലെത്തിയതോടെ അഭിനവ് മുകുന്ദിന്റെ സ്ഥാനം നഷ്ടമായിരിക്കുകയാണ്. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

സ്ക്വാഡ്: മുരളി വിജയ്, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement