
പരമ്പരാഗതമായ റെഡ് ബോള്‍ ക്രിക്കറ്റിനോട് വിട ചൊല്ലാനൊരുങ്ങി മറ്റൊരു താരം കൂടി. ന്യൂസിലാണ്ടിന്റെ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്റ്സ്മാനുമായി കോളിന് മണ്‍റോയാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ചതുര്‍ദിന ക്രിക്കറ്റിനോട് തനിക്ക് പഴയ പോലെ താല്പര്യം തോന്നിപ്പിക്കുന്നില്ല എന്ന കാരണമാണ് താരം വെളിപ്പെടുത്തിയത്.
അടുത്ത ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുക എന്നതാണ് തന്റെ ഇപ്പോളത്തെ ഏറ്റവും വലിയ ലക്ഷ്യം. ന്യൂസിലാണ്ടിനായി ഒരു ടെസ്റ്റ് മാത്രമേ മണ്‍റോ കളിച്ചിട്ടുള്ള എന്നാല്‍ ന്യൂസിലാണ്ടിന്റെ പരിമിത ഓവര്‍ ടീമിന്റെ നിര്‍ണ്ണായക ഘടമാണ് താരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial