
സമീര്‍ ഡിഗേ സ്ഥാനമൊഴിഞ്ഞതിനു പകരമായി മുംബൈ കോച്ചിംഗ് ദൗത്യത്തിലേക്ക് ഓംകാര്‍ സാല്‍വിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ താരങ്ങള്‍. കഴിഞ്ഞ നാല് സീസണായി മുംബൈയുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചു വരികയാണ് ഓംകാര്‍ സാല്‍വി. മുന്‍ ഇന്ത്യന്‍ താരം അവിശ്കാര് സാല്‍വിയുടെ ഇളയ സഹോദരനാണ് ഓംകാര്‍ സാല്‍വി. മുംബൈയ്ക്ക് വേണ്ടി താരം കളിച്ചിട്ടില്ല എന്നതാണ് രസകരമായ വസ്തുത.
മുംബൈ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് സെക്രട്ടറി ചില മുതിര്‍ന്ന താരങ്ങളെ ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. നായകന് ആദിത്യ താരെ, സൂര്യകുമാര്‍ യാദവ്, അഭിഷേക് നയ്യാര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരായിരുന്നു ഇവര്‍. കോച്ചായി സാല്‍വിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ ഫിസിയോ ട്രെയിനര്‍ എന്നീ റോളുകളിലേക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ നിന്ന് താരങ്ങള്‍ വരണമെന്നാണ് ആവശ്യപ്പെട്ടത്.
മുംബൈയുടെ മുന്‍ മൂന്ന് കോച്ചുമാരുമായി പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ഓംകാര്‍ സാല്‍വി. പ്രവീണ്‍ ആംറേ, ചന്ദ്രകാന്ത് പണ്ഡിറ്റ്, സമീര്‍ ഡിഗേ എന്നിവരോടൊപ്പം ഓംകാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial