കോടതിയെ സമീപിക്കൂ, അങ്കീത് ചവാനോട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷൻ

തന്റെ ആജീവനാന്ത വിലക്ക് നീക്കുവാന്‍ ബിസിസിഐയുമായി ഇടപെടൽ നടത്തണമെന്ന മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനോടുള്ള അങ്കിത് ചവാന്റെ ആവശ്യത്തിന് മറുപടിയെത്തി. താരത്തിനോട് നേരിട്ട് കോടതിയിൽ പോയി അനുകൂല വിധി വാങ്ങുവാനാണ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ ഓംബുഡ്സ്മാന്‍ താരത്തിന്റ വിലക്ക് ശ്രീശാന്തിന്റേത് പോലെ ഏഴ് വര്‍ഷത്തേക്ക് കുറച്ചിരുന്നു. ശ്രീശാന്ത് കേരളത്തിന് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ തിരിച്ചുവരവ് നടത്തുകയും ചെയ്തുവെങ്കിലും അങ്കിത് ചവാന് ബിസിസിഐയുടെ മറുപടിയൊന്നും ലഭിച്ചില്ല.

ബിസിസിഐ തങ്ങളുടെ മുന്‍ നിലപാടെന്ന പോലെ ആജീവനാന്ത വിലക്ക് പുനഃപരിശോധിക്കുവാന്‍ താല്പര്യമില്ലെന്നും അസ്ഹറുദ്ദീന്റെയും മനോജ് പ്രഭാകറിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും അതിനാൽ തന്നെ ശ്രീശാന്തും ഇവരും ചെയ്ത പോലെ കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങുകയാണ് അങ്കീത് ചവാനും ചെയ്യേണ്ടതെന്ന് എംസിഎ പറ‍ഞ്ഞു.

Exit mobile version