ബഹുഭാഷ സംപ്രേക്ഷണം ഐപിഎല്‍ വ്യൂവര്‍ഷിപ്പില്‍ 22% വര്‍ദ്ധനവ്

- Advertisement -

വിവിധ ഭാഷയില്‍ ഐപിഎല്‍ സംപ്രേക്ഷണം ചെയ്തത് വഴി സ്റ്റാര്‍ ഇന്ത്യ നെറ്റ്വര്‍ക്കില്‍ ഐപിഎല്‍ കണ്ടവരില്‍ 22 ശതമാനം വര്‍ദ്ധനവ്. മലയാളവും തമിഴും ഉള്‍പ്പെടെ 8 ഭാഷകളിലായി 14ലധികം ചാനലുകളിലാണ് ഐപിഎല്‍ ഫൈനല്‍ മത്സരം സ്റ്റാര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. പ്രാദേശിക ഭാഷയില്‍ മത്സരം എത്തിക്കുക വഴി കൂടുതല്‍ ആളുകളിലേക്ക് ഐപിഎല്‍ എത്തിക്കുവാന്‍ സ്റ്റാര്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

തങ്ങളുടെ 17 വിവിധ ചാനലുകളിലൂടെയാണ് ഇപ്രാവശ്യം ഐപിഎല്‍ സ്റ്റാര്‍ ഇന്ത്യ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement