
ശ്രീലങ്കയ്ക്കെതിരെ ഗാലേയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ അതിശക്തമായ നിലയില്‍. ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിനു പുറത്താക്കി ഇന്ത്യ മത്സരത്തില്‍ 309 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ഫോളോ ഓണ്‍ നടപ്പിലാക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 189/3 എന്ന നിലയിലാണ്. 133 റണ്‍സ് കൂട്ടുകെട്ടിനു അവസാനം സംഭവിച്ചത് ദിവസത്തെ അവസാന ഓവറിലെ മൂന്നാം പന്തില്‍ അഭിനവ് മുകുന്ദ്(81) വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായപ്പോളാണ്. വിരാട് കോഹ്ലി പുറത്താകാതെ 76 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യയുടെ ലീഡ് 498 റണ്‍സായിട്ടുണ്ട്.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ധവാനെ (14) നഷ്ടമായി. 15 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയും മടങ്ങിയതോടെ ഇന്ത്യ 56/2 എന്ന നിലയിലായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയോടൊപ്പം ഓപ്പണര്‍ അഭിനവ് മുകുന്ദ് ശ്രീലങ്കന്‍ ബൗളര്‍മാരെ സധൈര്യം നേരിടുകയായിരുന്നു. 133 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് നേടി മൂന്നാം ദിവസം അവസാനിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് ദിവസത്തെ അവസാന ഓവറിലെ മൂന്നാം പന്തില്‍ മുകുന്ദ് വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്.
ലഹിരു കുമര, ദില്‍രുവന്‍ പെരേര എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാര്‍.
Pic courtesy : @scoopwhoopnews
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial