
അഫ്ഗാനിസ്ഥാനു ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച മുജീബ് സദ്രാനെ ടീമില്‍ ഉള്‍പ്പെടുത്തി അഫ്ഗാനിസ്ഥാന്റെ U-19 ലോകകപ്പ് ടീം പ്രഖ്യാപനം. കഴിഞ്ഞ മാസം നടന്ന യൂത്ത് ഏഷ്യ കപ്പ് വിജയികളാണ് അഫ്ഗാനിസ്ഥാന്. ടീമിനെ നവീന്‍-ഉള്-ഹക്ക് നയിക്കും. 15 അംഗ ടീമിനെയും 3 റിസര്വ്വുകളെയും ഉള്‍പ്പെടെയാണ് അഫ്ഗാനിസ്ഥാന്റെ ടീം പ്രഖ്യാപനം. പാക്കിസ്ഥാനെതിരെ ജനുവരി 13നാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.
സ്ക്വാഡ്: നവീന്‍-ഉള്-ഹക്ക്, റഹ്മാനുള്ള ഗുര്‍ബാസ്, മുഹമ്മദ് ഇബ്രാഹിം, ബഹീര്‍ മക്തൂബ്,ഇക്രം അലി ഖില്, ദര്‍വിഷ് റസൂലി, നിസാര്‍ വാഹ്ദത്, താരിഖ് സ്റ്റാനികാസി, അസ്മതുള്ള ഒമര്‍സായി, വഖാറുള്ള, ക്വൈസ് അഹമ്മദ്, മൂജീബ് സദ്രാന്, സഹിര്‍ ഖാന്, യൂസഫ് സാസായി, വഫാദാര്‍.
റിസര്‍വ്വുകള്‍: അബ്ദുള്‍ വാസി, മുഹമ്മദ് സബിര്‍, ഫസല്‍ ഹക്ക്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial