Msdhoni

മുംബൈയിൽ ധോണിയുടെ ശസ്ത്രക്രിയ വിജയകരം

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം എംഎസ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 2023 ഐപിഎൽ മുഴുവന്‍ സ്ട്രാപ് ചെയ്ത കാൽമുട്ടുമായി കളിച്ച താരം പല മത്സരങ്ങളിലും എട്ടാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്. മുംബൈയിലാണ് ധോണിയുടെ ശസ്ത്രക്രിയ നടന്നത്.

മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് താരം മേയ് 31ന് അഡ്മിറ്റ് ആയത്. ഋഷഭ് പന്തിന് മുമ്പ് സമാനമായ പ്രശ്നം വന്നപ്പോള്‍ പരിശോധിച്ച ഡോക്ടറെയാണ് ധോണിയും ചികിത്സയ്ക്കായി കണ്ടത്. ധോണിയുമായി ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സംസാരിച്ചുവെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ് അറിയിച്ചത്.

Exit mobile version